Skip to main content

Posts

Featured

ലക്ഷ്മിയും സരസ്വതിയും, പിന്നെ ഞാനും.

രാവിലെ കട തുറന്നു തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി അല്പം എണ്ണ ഒഴിക്കാൻ തിരിയുമ്പോഴാണ് പെട്ടെന്ന് മൊബൈലിൽ വാട്ടസ്ആപ് റിങ് മുഴങ്ങിയത് . പരിചയമില്ലാത്ത നമ്പറാണല്ലോ എന്നുള്ള ആകാംക്ഷയിൽ തുറന്നു നോക്കി . കുമാരേട്ടാ ഇത് ലക്ഷ്മിയാണ് ... കുമാരേട്ടന്റെ പഴയ ലക്ഷ്മി . … .. അത്യാവശ്യമാണ് , ദയവായി ഈ നമ്പറിലേക്ക് ഒന്നു തിരികെ വിളിക്കണം ...... മുൻപുണ്ടായിരുന്ന ഉദ്വേഗം പെട്ടെന്ന് ഒരു ചെറിയ ഭയമായി ഉള്ളിലേക്ക് ഒരു സൂചി മുന കൊണ്ടെന്ന പോലെ അരിച്ചിറങ്ങുന്നത് കുമാരൻ അപ്പോഴറിഞ്ഞു . എന്തെല്ലാം പ്രതീക്ഷകളുടെ കഥകളായിരുന്നു അന്ന് താനും ലക്ഷ്മിയും നെയ്തുകൂട്ടിയതു . തന്നെക്കാൾ കൂടുതലായി അവളായിരുന്നു സ്വപ് ‌ നങ്ങൾ കണ്ടിരുന്നത് എന്ന് അന്ന് പലപ്പോഴും തോന്നിയിരുന്നു , പിന്നീട് ആ കാര്യത്തിൽ തനിക്കു ഏറെ സംശയങ്ങൾ ഉണ്ടായെങ്കിലും , അതിപ്പോഴും , തനിക്കു മാത്രമായി ആലോചിക്കാൻ ചില ഓർമകളായി അവശേഷിക്കട്ടെ എന്നു കരുതി മനസ്സിനെ സ്വയം സമാധാനിപ്പിക്കാൻ തക്കവണ്ണം അയാൾ ഇതിനിടയിൽ പാകപ്പെട്ടിരുന്നു . ദൂരെ നിന്നും ചൂളം വിളിച്ചെത്തുന്ന തീവണ്ടിയുടെ സൈ

Latest Posts