Friday, September 18, 2009

പ്രണയകാലം

കാലമേ
പ്രണയ കാലമേ
നീ പൂക്കാതിരിക്കുക
നിന്‍ അധരം, ചുവക്കാതിരിക്കുക
മാറിടം,ചുരക്കാതിരിക്കുക

കാരണം
വേര്‍പാടിനുശേഷം
മറവിയുടെ അന്ധകാരം
വിഷുക്കാലമേ
കണിപ്പൂക്കളെ
നിങ്ങള്‍ തന്നതും പ്രണയകാലം
അതിനാല്‍
നിങ്ങളും പൂക്കാതിരിക്കുക
- തബരാക് റഹ്മാന്‍ -







Thursday, September 17, 2009

ഗസലും കളിവള്ളവും പിന്നെ ഞാനും

പുറത്തു
മഴയുടെ താളത്തിനൊപ്പം
മഴവെള്ളം തെന്നിച്ചു
ആരോ നടന്നു പോകുന്നു

അകത്തു
മുറിയിലെ നെരിപ്പോടിലേക്കു
നോക്കിയിരിക്കെ
ഗസലിന്റെ താളത്തിനൊപ്പം
മനസ്സില്‍ ഒരു മയില്‍പ്പീലി വിരിയുന്നു

ഗസല്‍ മുറുകുമ്പോള്‍
ഓര്‍മകള്‍ പടിയിറങ്ങുന്നു
പിന്നെ ഒരു കളിവള്ളമായ്
ഞാന്‍ മഴച്ചലിലേക്ക്

എനിക്ക് പിന്നില്‍
ഒന്നിന് പിറകില്‍ ഒന്നായി
ധാരാളം കളിവള്ളങ്ങള്‍

വറ്റി കൊണ്ടിരിക്കുന്ന മഴച്ചലില്‍ നിന്നും
തിരിഞ്ഞുനോക്കവേ
പിന്നില്‍ ആരുമില്ലന്നറിഞ്ഞു
കൂട്ടിനായി
എന്റെ മറില്‍ കുരചെരുമ്പുകള്‍ മാത്രം
ഇപ്പോള്‍ മനസ്സു ശൂന്യമാണ്
പക്ഷെ ഇടക്കിടെ
ഉള്ളില്‍ ഒരു കളിവള്ളം
നിലവിളിക്കുന്നുണ്ട്‌

ഗസല്‍ നിലച്ചപ്പോള്‍
രാപ്പാടി കരഞ്ഞു തുടങ്ങി
ഇനി
ഞാനൊന്നുറങ്ങട്ടെ
_ തബാരക് റഹ്മാന്‍ _